സിറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് നാളെ: വൈദികരുടെ പ്രതിഷേധം നടപടി ചര്‍ച്ചയാകും

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം നാളെ ചേരും. വൈദികര്‍ പരസ്യ പ്രതിഷേധം നടത്തിയ സാഹചര്യം സിനഡ് ചര്‍ച്ച ചെയ്യും.

കലൂര്‍ റിവന്യൂവല്‍ സെന്ററില്‍ യോഗം ചേര്‍ന്ന വൈദികര്‍ സഹായമെത്രാന്മാര്‍ക്കെതിരായ നടപടിക്കെതിരെ പ്രമേയവും പാസാക്കിയിരുന്നു. വത്തിക്കാന്‍ തീരുമാനത്തെ എതിര്‍ത്ത് യോഗം ചേര്‍ന്ന വൈദികര്‍ക്കെതിരെ നടപടി വേണമെന്നാണ് കര്‍ദ്ദിനാള്‍ അനുകൂലികളടെ ആവശ്യം. കര്‍ദ്ദിനാളിന്റെ അധ്യക്ഷതയിലാണ് സ്ഥിരം സിനഡ് ചേരുന്നത്.

അതേസമയം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ബിഷപ്മാര്‍ ജേക്കബ് മനത്തോടത്ത് റോമിലായതിനാല്‍ സ്ഥിരം സിനഡില്‍ പങ്കെടുക്കില്ല. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട വിപുലമായ സിനഡ് ഓഗസ്റ്റിലാണ് ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News