ദുബായിയില്‍ അനധികൃത വാഹന സര്‍വ്വീസുകള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

അനധികൃതമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെയും നിയമ ലംഘനങ്ങള്‍ക്കെതിരെയും ദുബായ് ആര്‍ ടി എ നടപടികള്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ആര്‍ ടി എ ഒരു മാസത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 2100 നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നു അധികൃതര്‍ അറിയിച്ചു.

രേഖകളില്ലാതെ യാത്ര ചെയ്തതുള്‍പ്പടെയുള്ള ഗതാഗത നിയമം ലംഘിച്ച 2100 സംഭവങ്ങളാണ് ഒരു മാസം നടത്തിയ പരിശോധനയില്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി കണ്ടെത്തിയത്. എയര്‍പോര്‍ട്ട് പൊലീസ് സെന്റര്‍, ദുബായ് പൊലീസിന്റെ ടൂറിസ്റ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ്, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.

തുടര്‍ച്ചയായി ഇങ്ങനെ നിയമംലംഘിച്ച 20 പേരെ നാടുകടത്തുകയും 60 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയിലെ പാസഞ്ചെഴ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടര്‍ മൊഹമ്മദ് വലീദ് നബ്ഹാന്‍ അറിയിച്ചു.

രേഖകളില്ലാതെ യാത്ര ചെയ്തതിന് 306 കേസുകളും രേഖകളില്ലാതെ യാത്രക്കാരെ കൊണ്ടുപോയതിന് 257 കേസുകളും അധികൃതര്‍ റജിസ്റ്റര്‍ ചെയ്തു. ടാക്‌സിയുമായി ബന്ധപ്പെട്ട് 1624 കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്. റോഡുകളിലെ സുരക്ഷ വര്‍ധിപ്പിക്കാനും നിയമ ലംഘനങ്ങള്‍ തടയാനും ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ആര്‍ ടി എ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News