ഖത്തറില്‍ ശക്തമായ ‘അല്‍ബവാരി’ കാറ്റിന് സാധ്യത

വെള്ളിയാഴ്ച മുതല്‍ ഖത്തറിന്റെ പല ഭാഗത്തും അല്‍ബവാരി എന്ന കാറ്റിന് സാധ്യത. ഏകദേശം ഒരാഴ്ചയോളം അല്‍ബവാരി കാറ്റ് നീണ്ടു നില്‍ക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

12 മുതല്‍ 22 നോട്ട് വേഗത്തില്‍ വീശുന്ന കാറ്റ് 30 നോട്ട് വേഗതയില്‍ എത്തുന്നതോടെ പൊടിക്കാറ്റിനും കാഴ്ച മങ്ങുന്നതിനും കാരണമാവും. ഖത്തറിന്റെ ഒട്ടു മിക്കയിടങ്ങളിലും പകല്‍ സമയത്താണ് കാറ്റ് വീശുക. 5 മുതല്‍ 7 അടി വരെയും പരമാവധി 9 അടി വരെയും കടലില്‍ തിരമാലകള്‍ ഉയരാനുള്ള സാധ്യതയും ചൂട് ചെറിയ അളവില്‍ വര്‍ധിക്കാനുമുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു .

പൊടിക്കാറ്റിനും തിരമാലകള്‍ ഉയരാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News