എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകർന്നുപോകുന്നതല്ല, പ്രാദേശിക ഉപതെരഞ്ഞെടുപ്പുകളുടെയും കോളേജ്-സർവകലാശാല തലങ്ങളിലെ യൂണിയൻ തെരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ അതാണ് തെളിയിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്റെ വിലയിരുത്തൽ

എൽഡിഎഫ്- കേവലമൊരു തെരഞ്ഞെടുപ്പ്- കൂട്ടുകെട്ടല്ല. അതുകൊണ്ടുതന്നെ ഒരു തെരഞ്ഞെടുപ്പിലെ ഫലത്തെമാത്രം ആസ്-പദമാക്കി, അതിന്റെ പ്രസക്തിയും മുന്നേറ്റവും വിലയിരുത്താനാകില്ല. എൽഡിഎഫ്- രൂപംകൊണ്ടതും  നിലനിൽക്കുന്നതും ഉന്നതമായ രാഷ്ട്രീയവും ജനതാൽ-പ്പര്യവും അടിസ്ഥാനമാക്കിയാണ്. അതിനാൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നണി നേരിട്ട വലിയ പരാജയത്തെ അടിസ്ഥാനമാക്കി എൽഡിഎഫ്- തകർന്നുവെന്നും ഇതിന് ഭാവിയില്ലെന്നുമുള്ള ചിലരുടെ ചിത്രീകരണവും സങ്കൽപ്പവും അബദ്ധ പഞ്ചാംഗമാണ്. ഇതിനെ സാധൂകരിക്കുന്നതാണ് പ്രാദേശിക ഉപതെരഞ്ഞെടുപ്പുകളുടെയും കോളേജ്-‐സർവകലാശാല തലങ്ങളിലെ യൂണിയൻ തെരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ.

പുതുതലമുറ പുരോഗമനചേരി-ക്കൊപ്പം

ലോക‌്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന് ആഴ്-ചകൾക്കുള്ളിൽ സംസ്ഥാനത്തെ 13 ജില്ലയിലെ 44 വാർഡിൽ നടന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്- നേടിയത്- 22 സീറ്റാണ്. എന്നാൽ, ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 ൽ 19 സീറ്റ് നേടിയ യുഡിഎഫിന് കിട്ടിയതാകട്ടെ 17 സീറ്റും. കേന്ദ്രത്തിൽ രണ്ടാവട്ടം മൂന്നിൽരണ്ട്- ഭൂരിപക്ഷത്തിൽ ഭരണം നേടിയ ബിജെപിക്കാകട്ടെ 5 സീറ്റും. പാർലമെന്റ്- തെരഞ്ഞെടുപ്പിലെ തോൽവിയോടെ എൽഡിഎഫിന്റെ നാളുകൾ എണ്ണപ്പെട്ടൂവെന്ന് ആഹ്ലാദിച്ചവർക്കുള്ള ചുട്ടമറുപടിയാണ് പുതിയ ഫലം. ലോക‌്സഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് എൽഡിഎഫ്- സർക്കാരിനും മുന്നണി-ക്കുമെതിരെ അതിശക്തമായ മാധ്യമ കടന്നാക്രമണവും ശത്രുചേരിയുടെ അപവാദഘോഷയാത്രകളുമായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച‌ാണ‌്- എൽഡിഎഫിന് തിളങ്ങുന്ന വിജയം ജനങ്ങൾ സമ്മാനിച്ചത‌്-. ലോക‌്സഭാ തെരഞ്ഞെടുപ്പ്- കഴിഞ്ഞ്- 64–-ാം ദിവസമാണ് ഈ തിരിച്ചുവരവെന്നത്- നിസ്സാരമല്ല. ശബരിമല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമായ റാന്നിയിലെ അങ്ങാടി പഞ്ചായത്ത്- ഒന്നാം വാർഡ്- യുഡിഎഫിൽനിന്ന‌് എൽഡിഎഫ്- പിടിച്ചെടുത്തു. ശബരിമലയുടെ പേരിൽ കലാപം കൂട്ടിയ ബിജെപിക്കാകട്ടെ വെറും 9 വോട്ടാണ് ഇവിടെ ലഭിച്ചത്-. നാലാം വർഷത്തിലേക്ക്- കടന്ന എൽഡിഎഫ്- സർക്കാരിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ അളവുകോലാണ് ഈ ഉപതെരഞ്ഞെടുപ്പുഫലം.

പുതുതലമുറ പുരോഗമന ചേരി-ക്കൊപ്പമെന്ന വിളംബരമാണ് കോളേജ്- ‐ സർവകലാശാലാ തെരഞ്ഞെടുപ്പിലെ എസ്-എഫ്-ഐ വിജയം സൂചിപ്പിക്കുന്നത്-. കേരള സർവകലാശാല സെനറ്റ് വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ പത്തിൽ 9 സീറ്റ് എസ്-എഫ്-ഐ നേടി. ഒരു സീറ്റ് എഐഎസ്-എഫിനും. കഴിഞ്ഞ തവണ മൂന്ന‌് സീറ്റുണ്ടായിരുന്ന കെഎസ്-യു ഇക്കുറി വട്ടപ്പൂജ്യമായി. കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിലാകട്ടെ എസ്-എഫ്-ഐയ്-ക്ക്- എതിരുണ്ടായില്ല. സ്വയംഭരണ കോളേജായ എറണാകുളം തേവര സേക്രഡ്- ഹാർട്ട്- കോളേജ്- യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്-എഫ്-ഐ നേടിയ വിജയം ഒരു കോളേജിലെ തെരഞ്ഞെടുപ്പ്- വിജയമായി പരിമിതപ്പെടുത്താനാകില്ല. 14 സീറ്റിൽ 11 നേടി. കഴിഞ്ഞ തവണ കെഎസ്-യു ഇവിടെ 13 സീറ്റ് നേടിയിരുന്നു. ചെയർപേഴ്-സണായി വൈഖരി വി പുരുഷനെ തെരഞ്ഞെടുത്തു. ഈ കോളേജ്- യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥിനി അധ്യക്ഷ സ്ഥാനത്തുവരുന്നത്-.

ഇതെല്ലാം വ്യക്തമാക്കുന്നത്- ലോക‌്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയമല്ല, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നത്- എന്നതാണ്. അടിയന്തരാവസ്ഥയ്-ക്കുശേഷം 1977 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം നേതൃത്വം നൽകിയ ഇടതുപക്ഷ മുന്നണി-ക്ക്- ഒറ്റ സീറ്റും കിട്ടിയില്ല. എന്നാൽ, രണ്ടുവർഷത്തിനുള്ളിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- നയിച്ച മുന്നണി-ക്ക്- വൻ തോൽവിയായിരുന്നു. അതേത്തുടർന്ന് മുന്നണി രാഷ്ട്രീയത്തിൽ അഴിച്ചുപണിയും ധ്രുവീകരണവുമുണ്ടായി. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ നല്ല ഭൂരിപക്ഷത്തിൽ എൽഡിഎഫ്- അധികാരത്തിലെത്തി. 1977 ൽ പരാജയം നേരിട്ടപ്പോഴും, തുടർന്ന് പ്രാദേശിക ‐ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ചപ്പോഴും ഇടതുപക്ഷത്തെ നയിച്ചത്- ഇ എം എസ്-, നായനാർ എന്നിവരെല്ലാം ഉൾപ്പെട്ട നേതൃത്വമാണ്. തോൽക്കുമ്പോൾ നിരാശരായി തളരുകയോ ജയിക്കുമ്പോൾ അമിതമായി ആഹ്ലാദിച്ച്- മതിമറക്കുകയോ ചെയ്യുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് ഇ എം എസ്- ഓർമപ്പെടുത്താറുണ്ടായിരുന്നു.

ഇടതുപക്ഷത്തെ തള്ളി കോൺഗ്രസ്- നേതൃത്വത്തിലുള്ള വലതുപക്ഷത്തെ സ്വീകരിക്കുന്ന പ്രവണത ലോക‌്സഭാ തെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ വോട്ടർമാർക്കുണ്ട്-. ആ പ്രവണത മറികടക്കാൻ ചില ഘട്ടങ്ങളിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ ദേശീയരാഷ്ട്രീയം ഉൾപ്പെടെയുള്ള ഘടകങ്ങളാൽ അതിന് ഇക്കുറി കഴിയാതെ വന്നു. മോഡിയെ താഴെയിറക്കി  രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ്- സർക്കാർ രൂപീകരിക്കുമെന്ന തെറ്റിദ്ധാരണയും ശബരിമലയുൾപ്പെടെയുള്ള കാര്യങ്ങളിൽ നടത്തിയ വ്യാജ പ്രചാരണവും യുഡിഎഫിന് നേട്ടവും എൽഡിഎഫിന് കോട്ടവുമുണ്ടാക്കി. ഇതിന് ജനങ്ങളെ പഴിപറയുന്ന ഒരു സമീപനം സിപിഐ എമ്മിനോ എൽഡിഎഫിനോ ഇല്ല. ബിജെപി-ക്ക്- ഒറ്റസീറ്റും നൽകാതെ കേരളം പ്രബുദ്ധത കാട്ടി. ദേശീയമായി ബിജെപിയുടെ പ്രകടനം മികച്ചതായിരുന്നു. 2014 ൽ 282 സീറ്റായിരുന്നത്- ഇത്തവണ 303 ആയി. എൻഡിഎയ്-ക്കാകട്ടെ 353 സീറ്റും 43.86ശതമാനം വോട്ടും. രാജ്യത്താകെ 200 ൽ അധികം സീറ്റുകളിൽ 50 ശതമാനത്തിലേറെ വോട്ടും കിട്ടി. ഇതിന് വഴിതെളിച്ച മുഖ്യഘടകം അഞ്ചുവർഷത്തെ മോഡി ഭരണത്തിന്റെ ജനവിരുദ്ധത വോട്ടർമാരുടെ മനസ്സിൽ പ്രതിഫലിപ്പിക്കുന്നതിന് തടയിടാൻ കഴിഞ്ഞൂവെന്നതാണ്. തീവ്രദേശീയതയും പാകിസ്ഥാൻ വിരുദ്ധതയും ഹിന്ദു വർഗീയതയും സുനാമികണക്കെ ഉയർത്തിയായിരുന്നു ഈ ലക്ഷ്യം കണ്ടത‌്. ഈ ദേശീയ പ്രവണതയെ പ്രതിരോധിക്കാൻ കേരളത്തിനുകഴിഞ്ഞു. ഇക്കാര്യത്തിൽ എൽഡിഎഫിന്റെ പങ്ക്- വലുതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത്‌ വലതുപക്ഷ രാഷ്ട്രീയ കടന്നാക്രമണം  ശക്തിപ്പെട്ടിരിക്കുകയാണ്. മതനിരപേക്ഷതയെ സംരക്ഷിക്കുന്നതിൽ കോൺഗ്രസ്- പരാജയമാണെന്ന് ജനങ്ങൾ കൂടുതൽ തിരിച്ചറിയുകയാണ്. കേരളം, പഞ്ചാബ്-, തമിഴ്-നാട്- ഒഴികെ ദേശീയമായി വൻതിരിച്ചടിയാണ് കോൺഗ്രസ്- നേരിട്ടത്-. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപി ഇതര സർക്കാർ അധികാരത്തിൽ വരുമെന്ന വ്യാമോഹത്തിൽ കേരളത്തിലെ വോട്ടർമാരിൽ ഒരു പങ്ക്- യുഡിഎഫിന് വോട്ട്- ചെയ്-തു. എന്നാൽ, പ്രതിപക്ഷ മതനിരപേക്ഷ പാർടികളുടെ ഐക്യം യാഥാർഥ്യമാക്കുന്നതിന് തടസ്സമായത്- കോൺഗ്രസായിരുന്നു. ഉത്തർപ്രദേശിൽ എസ്-പി ‐ ബിഎസ്-പി സഖ്യത്തെ ദുർബലമാക്കി ബിജെപിയെ പരോക്ഷമായി സഹായിച്ചു, എല്ലായിടത്തും ഒറ്റയ്-ക്ക്- മത്സരിച്ച കോൺഗ്രസ്-. മാസങ്ങൾക്കുമുമ്പ്- അധികാരത്തിൽ വന്ന രാജസ്ഥാൻ, മധ്യപ്രദേശ്-, ഛത്തീസ്-ഗഢ്- സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ മറ്റ് പാർടികളുമായി തെരഞ്ഞെടുപ്പുധാരണയ്-ക്ക്- ഫലപ്രദമായ ഒരു നീക്കവും നടത്തിയില്ല. ഹരിയാന, ഡൽഹി എന്നിവിടങ്ങളിലും പ്രതിപക്ഷ ഐക്യത്തിന് തുരങ്കംവച്ചു. ഇതിനെല്ലാം പുറമെ ബിജെപിയെ കലവറയില്ലാതെ എതിർക്കുന്ന ഇടതുപക്ഷമാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് സ്ഥാപിക്കുംവിധം കോൺഗ്രസ‌് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയെ ഇടതുപക്ഷത്തിനെതിരെ വയനാട്ടിൽ മത്സരിപ്പിച്ചു. പശ്ചിമബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും സിറ്റിങ‌്- സീറ്റുകളിൽ പരസ്-പരം മത്സരിക്കാതിരിക്കുകയെന്ന നിർദേശവും കോൺഗ്രസ്- പൊളിച്ചു.

കോൺഗ്രസിന്റെ മൃദുഹിന്ദുത്വ രാഷ‌്ട്രീയം 

രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ്- നേതാക്കൾ ക്ഷേത്രദർശനത്തിന്റെയും സന്യാസിമാരെ അണിനിരത്തിയുമുള്ള രാഷ്ട്രീയക്കളി നടത്തി ബിജെപിയുടെ തീവ്രഹിന്ദു വർഗീയതയെ മറികടക്കാൻ പരിശ്രമിച്ചതും തെരഞ്ഞെടുപ്പു തിരിച്ചടി-ക്ക്- കാരണമായി. ഇതിൽനിന്ന് പാഠം പഠിക്കാതെ മൃദു ഹിന്ദുത്വനയമാണ‌് കോൺഗ്രസ‌് പിന്തുടരുന്നത‌്. ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്ന പെഹ്-ലൂഖാനെ പശുകടത്തു- കേസിൽ പ്രതിചേർത്ത്- രാജസ്ഥാനിലെ കോൺഗ്രസ്- സർക്കാർ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്- അബദ്ധത്തിലുണ്ടായതല്ല. കോൺഗ്രസ്- നേതാവ്- അശോക്- ഗെഹ്-ലോട്ടാണ് ഇവിടെ മുഖ്യമന്ത്രി. ഗോഹത്യ നിരോധന നിയമം ലംഘിച്ചുവെന്നാരോപിച്ച്- പെഹ്-ലൂഖാനെയും മക്കളായ ഇർഷാദ്- (25), ആരിഫ്- (22) എന്നിവരെയും പ്രതിചേർത്തിരിക്കുകയാണ്. പെഹ്-ലൂഖാനെ മരിച്ച പ്രതിയെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്-. രാജസ്ഥാനിലെ അൽവാറിൽ 2017 ഏപ്രിലിലാണ‌് ആ ക്ഷീരകർഷകനെ അടിച്ചുകൊന്നത്-. പശുവിനെ നിയമാനുസൃതം വാങ്ങി അതിന്റെ രേഖകളുമായി സ്വദേശത്തേ-ക്ക്- മടങ്ങുമ്പോഴാണ് പെഹ്-ലൂഖാനെയും മക്കളെയും ആക്രമിച്ചത്-. അന്ന് ബിജെപി ഭരണമായിരുന്നു. ആ ഭരണത്തിന്റെ തുടർച്ചയായി ഗോരക്ഷാനയവും അധികാരത്തിൽ വന്ന  കോൺഗ്രസും മുറുകെപ്പിടിക്കുകയാണ്. കോൺഗ്രസിന്റെ ഇത്തരം മൃദുഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തെ വോട്ടർമാരും കൂടുതലായി തിരിച്ചറിയുന്നു. ഇത്- വരാൻപോകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ പ്രതിഫലിക്കും.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും എൽഡിഎഫിനെയും വിശ്വാസലംഘകരായി ചിത്രീകരിച്ച്- കലാപമുണ്ടാക്കിയത്- വോട്ടുതട്ടാനായിരുന്നു. അതിന്റെ കാപട്യം പാർലമെന്റിലെ  സംഭവഗതികൾ വെളിപ്പെടുത്തുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാൻ നിയമം കൊണ്ടുവരുമോയെന്ന് ശശി തരൂർ ചോദിച്ചപ്പോൾ സുപ്രീംകോടതിയിൽ കേസുള്ളതിനാൽ നിയമനിർമാണത്തിന് തൽ-ക്കാലം കഴിയില്ലെന്നാണ് ബിജെപി നേതാവായ നിയമമന്ത്രി രവിശങ്കർ പ്രസാദ്- വ്യക്തമാക്കിയത്-. സുപ്രീംകോടതി വിധി സംസ്ഥാന സർക്കാർ ലംഘിക്കണമെന്നാവശ്യപ്പെട്ട്- കോൺഗ്രസും ബിജെപിയും കേരളത്തിൽ നടത്തിയത്- തട്ടിപ്പുകലാപമാണെന്ന് ഈ ചോദ്യോത്തരം വ്യക്തമാക്കുകയാണ്. വിശ്വാസികൾക്ക്- അവരുടെ വിശ്വാസം പുലർത്തുന്നതിനും ഭക്തർക്ക്- അവരുടെ ഭക്തി പ്രകടിപ്പിക്കുന്നതിനും സിപിഐ എമ്മും എൽഡിഎഫും എതിരല്ല. കേന്ദ്രം നിയമനിർമാണം നടത്തണമെന്ന് കോൺഗ്രസ്- എംപി പാർലമെന്റിൽ ആവശ്യപ്പെടുന്നു; എന്നാൽ, കേരളത്തിൽ യുഡിഎഫ്- നേരത്തെ വ്യക്തമാക്കിയത്- തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമസഭയിൽ നിയമനിർമാണം നടത്തുമെന്നാണ്. പാർലമെന്റിന് കഴിയാത്ത കാര്യം എങ്ങനെയാണ് നിയമസഭയ്-ക്ക്- ചെയ്യാൻ കഴിയുക. ഇത്തരം വിവരക്കേടുകളിലൂടെയാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചത്-. പാർലമെന്റിലെ ചോദ്യോത്തരം ഉൾപ്പെടെയുള്ള നടപടികളിലൂടെ നേരറിയാൻ ജനങ്ങൾക്ക്- കൂടുതൽ അവസരങ്ങൾ ലഭി-ക്കുകയാണ്.

ലോക‌്സഭാ തെരഞ്ഞെടുപ്പുഘട്ടത്തിൽ എൽഡിഎഫിൽനിന്ന‌് വ്യത്യസ്-ത കാരണങ്ങളാൽ അകന്ന ജനങ്ങളെ ഇടതുപക്ഷത്തേ-ക്ക്- കൊണ്ടുവരുന്നതിനുള്ള ക്ഷമാപൂർവമായ പ്രവർത്തനങ്ങളിൽ എൽഡിഎഫ്- പ്രവർത്തകർ മുന്നോട്ടുവരും. പരാജയകാരണങ്ങൾ സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങൾ ചർച്ചചെയ്-ത്- അഭിപ്രായ രൂപീകരണം നടത്തിവരികയാണ്. ബഹുജനങ്ങളിലേക്ക്- ഇറങ്ങിച്ചെന്ന്  കാര്യങ്ങളും വിമർശനങ്ങളും കേൾക്കാനും അവ തുറന്ന മനസ്സോടെ പരിശോധിക്കാനും സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്-. ഇതിനായി 22 മുതൽ 28 വരെ ഒരാഴ്-ച പാർടി സംസ്ഥാന നേതൃത്വത്തിലുള്ളവർ മുതൽ ബ്രാഞ്ച്- അംഗങ്ങൾവരെയുള്ളവരും ജനപ്രതിനിധികളും ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്-. വ്യത്യസ്-ത കാരണങ്ങളാൽ അകന്നവരെ മാത്രമല്ല, പുതിയ ജനവിഭാഗങ്ങളെ ആകർഷിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്-. ഇത്തരം പ്രവർത്തനങ്ങൾക്ക്- ആവേശം പകരുന്ന നല്ല സന്ദേശമാണ് പ്രാദേശിക ഉപതെരഞ്ഞെടുപ്പുഫലവും പുതുതലമുറയുടെ രാഷ്ട്രീയചിന്തയും. എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകർന്നുപോകുന്നതല്ലെന്ന സന്ദേശമാണ് ഇത്‌ നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News