ദില്ലി: പ്രധാന മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയും റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയും എയര്‍ ഇന്ത്യയടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്.

റെയില്‍വേയില്‍ വികസനത്തിനായി പിപിപി മോഡല്‍ നടപ്പാക്കും. എഫ്ഡിഐ പരിധി ഉയര്‍ത്തും. ഇന്‍ഷുറന്‍സ്, മാധ്യമ, വ്യോമയാനാ മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.