പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും ബിജെപിക്കാർ വീട്ടിൽ കയറി ആക്രമിച്ചു. മുട്ടാർ പഞ്ചായത്ത് 12–-ാം വാർഡംഗം മിത്രമഠം കോളനിയിൽ തങ്കമ്മ സോമൻ (49), മകൻ നിമേഷ് (26), മകന്റെ ഭാര്യാസഹോദരൻ ചമ്പക്കുളം കൊച്ചുചിറ്റടി കൊച്ചുമോൻ എന്നിവരെയാണ് ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട‌് ബിജെപി പ്രവർത്തകരായ മിത്രമഠം കോളനിയിൽ ലെധിൻ ബാബു, സനീഷ് സണ്ണി, സനോജ‌് ബോബൻദാസ‌് എന്നിവർക്കെതിരെ രാമങ്കരി പൊലീസ് കേസെടുത്തു.

ചൊവ്വാഴ‌്ച രാത്രി 7.30നാണ‌് അക്രമം. മർദനമേറ്റ തങ്കമ്മയ‌്ക്ക‌് ബോധം നഷ‌്ടമായി. മർദനം തടഞ്ഞ നിമേഷിനെ സംഘം കമ്പിവടി കൊണ്ട‌് മർദിച്ച‌ു. ബഹളം കേട്ട് എത്തിയ കൊച്ചുമോനെയും അക്രമിച്ചു. കൊച്ചുമോന്റെ  വലതുകൈ തല്ലിയൊടിച്ചു.

രാമങ്കരി പൊലീസ‌് സ്ഥലത്ത് എത്തിയിട്ടും സംഘം അക്രമം തുടരുകയായിരുന്നു.
തങ്കമ്മയെയും നിമേഷിനെയും കൊച്ചുമോനെയും കുട്ടനാട് താലൂക്കാശുപത്രിയിലും പിന്നീട‌് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തുടർന്ന‌് തങ്കമ്മ സോമൻ പുളിങ്കുന്ന‌് കുട്ടനാട‌് താലൂക്ക‌് ആശുപത്രിയിൽ ചികിത്സയിലാണ‌്‌. വാർഡിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയത‌് ചോദ്യം ചെയ‌്തതാണ‌് അക്രമത്തിന‌് പ്രകോപനമായത‌്.