അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരും; പെട്രോളിനം ഡീസലിനും ഓരോരൂപ വീതം അധിക സെസ്

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചു. മുന്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞതിനൊപ്പം പഴയ പല പദ്ധതികളുടെയും പേര് മാറ്റി കൂടിയാണ് നിര്‍മലാ സീതാരാമന്‍ ബഡ്ജറ്റ് അവതരിപ്പിച്ചത്.

പെട്രോളിനും ഡീസലിനും ഒരുരൂപ അധിക സെസ് ഏര്‍പ്പെടുത്തിയതോടെ പെട്രോള്‍ ഡീസല്‍ വിലയോടൊപ്പം അവശ്യ വസ്തുക്കളുടെയും വില കുതിച്ചുയരും. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ രണ്ടര ശതമാനം വര്‍ധിപ്പിച്ച് 10 ല്‍ നിന്നും 12.5 ശതമാനമായി ഉയര്‍ത്തി.

ഇതോടെ സ്വര്‍ണവിലയും ഉയരും. ഇന്‍ഷൂറന്‍സ്, മാധ്യമ, വ്യോമയാന മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും കേന്ദ്ര ബഡ്ജറ്റില്‍ പദ്ധതികളുണ്ട്.

റെയില്‍വെ ഉള്‍പ്പെടെയുള്ള പൊതുമേഖലകളില്‍ സ്വകാര്യ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുന്നതായിരുന്നു ബഡ്ജറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News