കൊച്ചി: ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറഷേനില്‍ മന്ത്രി കെടി ജലീല്‍ ബന്ധു നിയമനം നടത്തിയെന്ന പികെ ഫിറോസിന്റെ ആരോപണം രാഷ്ട്രീയം മാത്രമെന്ന് ഹൈക്കോടതി.

ഫിറോസ് നല്‍കിയ പരാതിയില്‍ അഴിമതി നിരോധന നിയമപ്രക്രാരം കേസെടുക്കാനുള്ള കഴമ്പില്ലെന്നു വിജിലന്‍സും കോടതിയെ അറിയിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് പറയുകയാണെങ്കില്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് ഓടി വരികയാണോ ഫിറോസ് ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.