മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണം; ഉടമകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി; രൂക്ഷ വിമര്‍ശനവുമായി അരുണ്‍ മിശ്ര

ന്യൂഡല്‍ഹി മരടിലെ വിവാദ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഫ്ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കോടതിയെ കളിപ്പിക്കാന്‍ ശ്രമിച്ചതിനെ ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷമായി വിമര്‍ശിച്ചു

ഫ്ളാറ്റുടമകള്‍ തന്റെ ഉത്തരവ് മറികടക്കാന്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു. തന്റെ നേതൃത്വത്തില്‍ ഉള്ള അവധിക്കാല ബെഞ്ച് ഫ്ളാറ്റ് പൊളിച്ച് നീക്കണമെന്നാണ് ഉത്തരവിട്ടത്.

എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് കരസ്ഥമാക്കി. ഇത് ശുദ്ധ തട്ടിപ്പാണ്.

സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടില്ലായിരുന്നു എന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. ഇനി ഇത് ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്ക് എതിരെ നടപടിയെടുക്കും.

തന്നെ സ്വാധീനിക്കാനാണ് ബംഗാളില്‍ നിന്നുള്ള കല്യാണ്‍ ബാനെര്‍ജിയേ ഹാജരാക്കിയത് എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു.

തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് നഗരസഭയിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്ളാറ്റുകളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here