ഇന്‍ഷുറന്‍സ് ഇന്റര്‍ മീഡിയറികള്‍ക്ക് 100 നേരിട്ടുള്ള വിദേശ നിക്ഷേപം

ന്യൂഡല്‍ഹി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ ഇന്‍ഷുറന്‍സ് ഇന്റര്‍മീഡിയറി കള്‍ക്ക് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിച്ചു.

വ്യക്തികളെ ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന ഇന്‍ഷുറന്‍സ് ഏജന്റ്, ഇന്‍ഷുറന്‍സ് ബ്രോക്കര്‍, ധനകാര്യ ഉപദേശകന്‍ തുടങ്ങിയ വ്യക്തികളൊ കമ്പനികളൊ ആണ് ഇന്‍ഷുറന്‍സ് ഇന്റര്‍മീഡിയറികള്‍. നിലവില്‍ ഇന്‍ഷുറന്‍സ് ഇന്റര്‍മീഡിയറികളുടെ എഫ്ഡിഐ പരിധി 46 ശതമാനമാണ്.

ഇന്‍ഷുറന്‍സ് കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്‌റെ പരിഗണനയിലുണ്ടെന്ന് ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. എന്നാല്‍ അത് എത്ര ശതമാനം വരെയായിരിക്കും എന്ന ധനമന്ത്രി വ്യക്തമാക്കിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News