‘ബഷീര്‍: മരിച്ചിട്ടും ജീവിക്കുന്ന എഴുത്തുകാരന്‍’

വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ കഥാകൃത്ത് പികെ പാറക്കടവ് ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

‘ബഷീര്‍ ഓര്‍മ-

ഞാനന്ന് ഖത്തറിലാണ്. ബഷീറുമായി എം.എന്‍.കാരശ്ശേരി നടത്തിയ ‘ശരീഅത്തും ചില കൊസ്‌റാ കൊള്ളികളും ‘ എന്ന ഇന്റര്‍വ്യൂ മാതൃഭൂമി ആഴ്ചപതിപ്പില്‍ വരുന്നു. എം.എന്‍.കാരശ്ശേരിയാണ് അഭിമുഖം നടത്തിയത്. പേജുകീറി സെന്‍സര്‍ ചെയ്താണ് അതവിടെ വന്നത്. തമാശ രൂപത്തില്‍ ഞാന്‍ ബഷീറിനൊരു കത്തയക്കുന്നു. കിംബഹുന! ദിവസങ്ങള്‍ക്ക് ശേഷം മാതൃഭൂമിയിലെ ആ പേജുകള്‍ മുറിച്ചുമാറ്റി ഓരോ പേജിലും കയ്യൊപ്പിട്ടു് ബഷീര്‍ അതെനിക്ക് തപാലില്‍ അയച്ചുതരുന്നു.
…………
മലയാള നാട് കത്തിനില്‍ക്കുന്ന കാലം. ഞാനതില്‍ എന്‍.പി.മുഹമ്മദിന്റെ കഥകളെക്കുറിച്ച് എഴുതുന്നു. മാധവിക്കുട്ടിയും ഒ.വി.വിജയനുമൊക്കെ മലയാള നാടില്‍ എഴുതുന്ന കാലം.

അതിനു ശേഷം ഒരിക്കല്‍ ഞാന്‍ വയലാലില്‍ എത്തുന്നു. ബഷീര്‍ ആലേഖനത്തെക്കുറിച്ച് പറയുന്നു.എന്‍.പി.യെക്കുറിച്ച് എഴുതിയത് നന്നായി എന്നു പറയുന്നു. ഒരു എഴുത്തുകാരനെന്ന നിലയില്‍ സന്തോഷം തോന്നിയ അനുഭവം.

ബഷീര്‍ പറയുന്നു:
‘ഇനി നീ വി.കെ. എന്നെ കുറിച്ച് എഴുതണം’
എന്നെക്കുറിച്ച് എഴുതണമെന്നല്ല പറഞ്ഞത്.

മലയാളത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരന്‍. പാണ്ഡിത്യത്തിന്റെ ഭാരമുള്ള ‘ ഞെമണ്ടന്‍” പുസ്തകങ്ങള്‍ എഴുതാതെ തന്നെ നന്മയുടെ വെളിച്ചം പ്രസരിപ്പിച്ച ,മരിച്ചിട്ടും ജീവിക്കുന്ന എഴുത്തുകാരന്‍. ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News