ഉടമകളുടെ ഹര്‍ജി തള്ളി; മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചേ തീരു: സുപ്രിം കോടതി

കൊച്ചി മരടില്‍ തീരദേശപരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച് ഫ്‌ലാറ്റുകള്‍ പൊളിച്ചു മാറ്റിയേ തീരൂ എന്ന് സുപ്രീം കോടതി. ഉത്തരവിനെതിരെ ഫ്‌ലാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഫ്ളാറ്റ് ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കെതിരേയും കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു.കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശനമുന്നയിച്ചു. തന്റെ ഉത്തരവ് മറികടക്കാന്‍ ഫ്‌ലാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News