5ജി മാത്രമല്ല, വേണ്ടി വന്നാല്‍ 6ജിയും താന്‍ അമേരിക്കയില്‍ കൊണ്ടുവരും എന്ന് ഏതാനും നാള്‍ മുന്‍പ് പ്രസിഡന്റ് ഡൊണാള്‍ഡ് ടംപ് ട്വീറ്റ് ചെയ്തപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്‍പെടെ പലരും അദ്ധേഹത്തെ പരിഹസിച്ചിരുന്നു. 5ജി പിച്ചവയ്ക്കും മുന്‍പേ 6ജിയെപ്പറ്റി പറയാന്‍ ഇത്രയ്ക്കു വിവരമില്ലാത്തവനാണോ ട്രംപെന്നു ചോദിച്ച് നിരവധി ട്രോളുകളും വന്നു. എന്നാല്‍, ഇപ്പൊള്‍ ാര്യങ്ങളെല്ലാം കലങ്ങിത്തെളിഞ്ഞു ട്രംപിന്റെ പക്ഷത്ത് തന്നെ വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ സാങ്കേതികനിരക്ഷരതയെ പരിഹസിച്ച് അദ്ദേഹം ചോദിക്കുകയാണ്- അപ്പോള്‍ നിങ്ങളൊന്നുമറിഞ്ഞില്ലേയെന്ന് ?