കേന്ദ്ര ബജറ്റ്: വായ്പാ പരിധിയിലും എയിംസിലും പരിഗണനയില്ല; കേരളത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ചു

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ കേരളത്തിന് അവഗണന. ഏറെ നാളായുള്ള എയിംസ് എന്ന ആവശ്യവും, വായ്പ പരിധി ഉയര്‍ത്തണം എന്നതടകമുള്ള ആവശ്യങ്ങളും പരിഗണിച്ചില്ല.

കശുവണ്ടി ബോര്‍ഡിനും, സമുദ്രോല്‍പ്പന്ന കയറ്റുമതി ബോര്‍ഡിനും അനുവദിച്ച തുകയും കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്. ഇതിനു പുറമെ എണ്ണ വില വര്‍ധനവ് കേരളത്തിലെ ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരമായി

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ആദ്യ ബജറ്റില്‍ കേരളത്തിന് അവഗണന മാത്രമാണുള്ളത്.കേരളത്തിന്റെ ഏറെ നാളായുള്ള എയിംസ് എന്ന ആവശ്യം ഇത്തവണയും പരിഗണിച്ചില്ല.

അതോടൊപ്പം പ്രളയാനന്തര പുനര്‍നിര്‍മാണവും, ദേശീയ പാത വികസനവും പോലും ബജറ്റില്‍ നിര്‍മല സീതാരാമന്‍ പാരാമാര്‍ശിച്ചിട്ടുമില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ വായ്പ പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനം ആവവൈഉയപ്പെട്ടിരുന്നെകിലും ബജറ്റില്‍ ഇത്തരം പ്രഖ്യാപങ്ങളും ഇല്ല.അതേ സമയം കേരളത്തിന് പ്രഖ്യാപിച്ച നികുതി വിഹിതം 20228.33 കോടി രൂപയാണ്.

കോഫി ബോര്‍ഡിന് 200 കോടിയും കശുവണ്ടി ബോര്‍ഡിന് 1 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിചതിനെക്കാള്‍ 3 കോടി രൂപയുടെ കുറവാണ് കശുവണ്ടി ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്.

ഇതിന് പുറമെ തേയില ബോര്‍ഡിന് 150 കോടിയും, സുഗന്ധ വ്യഞ്ജന ബോര്‍ഡിന് 100 കൊടിയുമാണ് നിര്‍മല സീതരാമന്റെ ആദ്യ ബഡ്ജറ്റില്‍ അനുവദിച്ചത്.

അതേ സമയം സമുദ്രോല്‍പ്പന്ന കയറ്റുമതി ബോര്‍ഡിന് അനുവദിച്ചിരിക്കുന്നത് 90 കോടി മാത്രമാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ബഡ്ജറ്റില്‍ 105 കോടി അനുവദിച്ചപ്പോഴാണ് ഇത്തവണ 15 കോടിയുടെ കുറവ് വന്നിരിക്കുന്നത്.

കടുത്ത അവഗണന നേരിട്ടപ്പോള്‍ കേരളത്തിന് ആശ്വസിക്കാന്‍ കശുവണ്ടിയുടെ ഇറക്കുമതിച്ചുങ്കം 2.5 ആയിരുന്നത് എടുത്തുകളഞ്ഞു എന്നത് മാത്രാമാണ്.

അതോടൊപ്പം പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും കേരള ജനതയെ ഏറെ ദുഷ്‌കരമായി ബാധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News