
വൈറസ് സിനിമയില്‍ കടപ്പാട് നല്‍കാതെ കോഴിക്കോട് ജില്ലയുടെ മാപ് ഉപയോഗിച്ചതിന് സംവിധായകനായ ആഷിഖ് അബുവും നിര്‍മ്മാതാവായ റിമ കല്ലിങ്കലും മാപ്പ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും മാപ്പ് പറഞ്ഞത്.കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ വൈറസ് സിനിമയില്‍ കോഴിക്കോട് ജില്ലയുടെ വിശദമായ ഒരു മാപ് ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് സെഗ്മെന്റില്‍ കാണിക്കുന്നുണ്ട്.
പ്രസ്തുത മാപ്, കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ശ്രീ ജൈസണ്‍ നെടുമ്പാല നിര്‍മ്മിച്ച് വിക്കിമീഡിയ കോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തിയത് ഉപയോഗിച്ചാണ് സിനിമക്ക് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ചെയ്ത ടീം ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധയില്‍പ്പെടുകയുണ്ടായി.
എന്നാല്‍ ആ ചിത്രത്തിന്റെ ക്രെഡിറ്റ് ശ്രീ ജൈസണ്‍ നെടുമ്പാലക്കാണെന്ന് സിനിമയില്‍ പരാമര്‍ശിച്ചിട്ടില്ല. വിക്കിമീഡീയ കോമണ്‍സിലുള്ള ചിത്രം ഉപയോഗിച്ചാണ് ഈ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നിര്‍മ്മിച്ചത് എന്നത് ശ്രദ്ധിക്കാഞ്ഞതിനാലും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിനെക്കുറിച്ചുള്ള ധാരണക്കുറവാലുമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here