മിഡില്‍ ഈസ്റ്റില്‍ വിജയം നേടിയ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടികയില്‍ ഒന്നാമത് എംഎ യൂസഫലി

മിഡില്‍ ഈസ്റ്റില്‍ വിജയം നേടിയ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റിന്റെ ഏഴാമത് പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്.

ഡോ.ബി.ആര്‍.ഷെട്ടി, സുനില്‍ വാസ്വാനി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മലയാളികളായ രവി പിള്ള, പി.എന്‍.സി.മേനോന്‍, ഡോ.ആസാദ് മൂപ്പന്‍ ഡോ.ഷംസീര്‍ വയലില്‍, അദീബ് അഹമദ്, ഷാംലാല്‍ അഹമദ് എന്നിവരും പട്ടികയില്‍ ഉണ്ട്.

ദുബായില്‍ നടന്ന ചടങ്ങില്‍ ബിസിനസുകാരെ ആദരിച്ചു. ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സുരി, ഷെയ്ഖ് മുഹമ്മദ് ബിന്‍ മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News