കോര്‍പറേറ്റ് നികുതി ഭേദഗതി ചെയ്തു, വിദേശ നിക്ഷേപങ്ങള്‍ തുറന്ന് കൊടുത്തു; കോര്‍പറേറ്റ് സൗഹൃദമാക്കി കേന്ദ്ര ബജറ്റ്

കോര്‍പറേറ്റ് നികുതി ഭേദഗതി ചെയ്തും വിദേശ നിക്ഷേപങ്ങള്‍ക്ക് വ്യോമയാന മേഖലയിലടക്കം തുറന്ന് കൊടുത്തും ബജറ്റിനെ കോര്‍പറേറ്റ് സൗഹൃദമാക്കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ വികസനത്തില്‍ സ്വകാര്യ പങ്കാളിത്വം ഉറപ്പാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം കണ്ടെത്തുമെന്നും പ്രഖ്യാപനം.

കര്‍ഷകരേയും തൊഴിലാളികളേയും അവഗണിച്ചപ്പോള്‍ കോര്‍പറേറ്റ് മേഖലയ്ക്ക് ഇളവുകളും പ്രതീക്ഷകളും നല്‍കാന്‍ നിര്‍മ്മല സീതാരാമന്‍ മറന്നില്ല. 250 കോടി വിറ്റ് വരവുള്ള കമ്പനികള്‍ക്ക് 25 ശതമാനമായിരുന്ന കോര്‍പറേറ്റ് നികുതി നാന്നൂറ് കോടി വിറ്റ് വരവുള്ള കമ്പനികള്‍ക്കും ബാധകമാക്കി.

ഇതോടെ 99.3 ശതമാനം വരുന്ന കമ്പനികള്‍ക്കും ഇളവ് ലഭിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. സ്റ്റാര്‍ട് അപ്പ് കമ്പനികളെ നികുതി പരിശോധനയില്‍ നിന്നും ഒഴിവാക്കി. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി പ്രത്യേക ചാനല്‍ എന്ന ആശയവും നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ അനുവദിക്കുന്ന ബഡ്ജറ്റില്‍ വിദേശനിക്ഷേപത്തിനായി വ്യോമയാനം,ഇന്‍ഷുറന്‍സ്,മാധ്യമം എന്നീ സുപ്രധാനമേഖലകള്‍ തുറന്ന് നല്‍കുമെന്നും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ബഹിരാകാശ മേഖലയില്‍ കമ്പനി വരും. റെയില്‍വേ വികസനത്തിനായി സ്വകാര്യ-പൊതു പങ്കാളിത്വം കൊണ്ട് വരും. എഫ്.ഡി.ഐ പരിധി ഉയര്‍ത്തും.അതേ സമയം കാര്‍ഷികമേഖലയ്ക്ക് നന്ദി മാത്രം. കാര്‍ഷിക വിപ്ലവങ്ങള്‍ നടത്തിയവരാണ് കര്‍ഷകര്‍ എന്ന് പറഞ്ഞ നിര്‍മ്മല സീതാരാമന്‍ സീറോ ബ്ജറ്റ് ഫാമിങ്ങാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചതിനാല്‍ ഇത്തവണ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News