കരിമ്പനക്കാറ്റിനൊപ്പം പാലക്കാടന്‍ പാടങ്ങളില്‍ ഇനി ബംഗാളി നാടന്‍പാട്ടിന്‍റെ ഈണം

നിര്‍മാണമേഖലയ്ക്കു പുറമെ കാര്‍ഷികമേഖലയിലും അതിഥി തൊ‍ഴിലാളികള്‍ കേരളത്തില്‍ ചുവടുറപ്പിക്കുകയാണ്. നെല്‍കൃഷിയില്‍ പരമ്പരാഗത തൊ‍ഴിലാളികള്‍ കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊ‍ഴിലാളികളെയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. നൂറുകണക്കിന് ഇതര സംസ്ഥാന തൊ‍ഴിലാളികളാണ് പാലക്കാടന്‍ പാടശേഖരങ്ങളില്‍ നിലമൊരുക്കി ഞാറുനടുന്നതിനായി എത്തിയിരിക്കുന്നത്.

കരിമ്പനക്കാറ്റിനൊപ്പം പാലക്കാടന്‍ പാടങ്ങളില്‍ ഇപ്പോള്‍ ബംഗാളി നാടന്‍പാട്ടിന്‍റെ ഈണം കേള്‍ക്കാം. മ‍ഴയ്ക്കൊപ്പം ഒന്നാം വിളയ്ക്കൊരുങ്ങിയ പാടശേഖരങ്ങളില്‍ അവര്‍ ഒത്തൊരുമിച്ച് പാട്ടിന്‍റെ താളത്തിനൊപ്പം ഞാറു നടുകയാണ്. നൂറുകണക്കിന് അതിഥി തൊ‍ഴിലാളികളാണ് നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പാലക്കാടെത്തിയിരിക്കുന്നത്. അതിരാവിലെ ആരംഭിക്കുന്ന ജോലി വൈകുന്നേരം വരെ നീളും. ഒരേക്കര്‍ ഞാറു പറിച്ചു നടുന്നതിന് 4000 രൂപയാണ് കൂലി. രണ്ട് വിള കൃഷി, നാട്ടിലുള്ളതിനേക്കാള്‍ കൂലി അതിഥി തൊ‍ഴിലാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രധാന കാരണങ്ങളിതാണ്.

പരമ്പരാഗത കൃഷിമേഖലയില്‍ തൊ‍ഴിലാളികളെ കിട്ടാതായതോടെയാണ് കര്‍ഷകര്‍ക്ക് ഇതര സംസ്ഥാന തൊ‍ഴിലാളികളെ ആശ്രയിക്കേണ്ടി വന്നത്. പശ്ചിമ ബംഗാള്‍, ബീഹാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് കൂടുതലായും കൃഷിപ്പണിക്കായി തൊ‍ഴിലാളികളെത്തുന്നത്. പലരും നാട്ടില്‍ സ്വന്തമായി ഭൂമിയുള്ളവര്‍. നാട്ടില്‍ കൃഷി സമയമാകുന്പോള്‍ കൃഷിപ്പണിക്കായി ഇവര്‍ തിരിച്ചുപോവും. രണ്ടാം വിള കൃഷി ആരംഭിക്കുന്പോള്‍ അതിഥി തൊ‍ഴിലാളികള്‍ വീണ്ടും കേരളത്തില്‍ തിരിച്ചെത്തും. കേരളത്തിലെ പാടശേഖരങ്ങളെ പച്ച പുതപ്പിക്കാന്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here