പാലാരിവട്ടം മേൽപ്പാലം; 100 വർഷം ഉപയോഗിക്കേണ്ട പാലം രണ്ടര വർഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണുണ്ടായതെന്ന‌് മുഖ്യമന്ത്രി

നൂറ് വർഷം ഉപയോഗിക്കേണ്ട പാലാരിവട്ടം പാലം രണ്ടര വർഷം കൊണ്ട് ഉപയോഗശൂന്യമാകുന്ന അവസ്ഥയാണുണ്ടായതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം അവസ്ഥ സംസ്ഥാനത്ത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

പാലത്തിന് 102 ആർസിസി ഗർഡറുകളാണുള്ളത്. അതിൽ 97നും വിള്ളലുണ്ട്. പ്രത്യേക തരം പെയിന്റിങ‌് നടത്തിയതുകൊണ്ട് വിള്ളലിന്റെ തീവ്രത കണക്കാക്കാനാകുന്നില്ല. ഉപയോഗിച്ച കോൺക്രീറ്റ് നിലവാരം കുറഞ്ഞതാണ്. രൂപകല്പനയിൽത്തന്നെ അപാകമുണ്ട്. നിർമാണ സാമഗ്രികൾക്കാവശ്യമായ സിമന്റും കമ്പിയും നിശ്ചിത തോതിൽ ഉപയോഗിച്ചിട്ടില്ല. അതിനാൽ കോൺക്രീറ്റിന് ആവശ്യത്തിന് ഉറപ്പില്ല. ബീമുകൾ ഉറപ്പിച്ച മുഴുവൻ ലോഹ ബെയറിങ്ങുകളും കേടായി. പാലത്തിന് 18 പിയർ ക്യാപ്പുകളുണ്ട‌്. ഇതിൽ 16ലും പ്രത്യക്ഷത്തിൽത്തന്നെ വിള്ളലുണ്ട്. മൂന്നെണ്ണം അങ്ങേയറ്റം അപകടാവസ്ഥയിലാണ്.

വിള്ളലുകളും തകരാറുകളും കണ്ടതിനെത്തുടർന്ന് മേയ് ഒന്നിനാണ് പാലത്തിൽ ഗതാഗതം നിരോധിച്ചത്. തുടർന്ന് സമഗ്ര വിദഗ‌്ധ പരിശോധനയ്ക്ക് തീരുമാനിച്ചു. പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ അൾട്രാസൗണ്ട് പൾസ് വെലോസിറ്റി പരിശോധന നടത്തിയാണ് കോൺക്രീറ്റ് ശോച്യാവസ്ഥ കണ്ടെത്തിയത്.

ചെന്നൈ ഐഐടിയിലെ പ്രൊഫസർ അളകാസുന്ദരമൂർത്തി, കോൺക്രീറ്റ് സാങ്കേതികവിദ്യയിലും പാലം രൂപകല്പനയിലും വിദഗ‌്ധരായ പ്രൊഫ. മഹേഷ് ചന്ദ്രൻ, ഷൈൻ വർഗീസ്, ദേശീയപാത ചീഫ് എൻജിനിയർ എം അഷോത് കുമാർ, പൊതുമരാമത്ത് ചീഫ് എൻജിനിയർ എസ് മനോമോഹൻ, അലക്‌സ് പി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയതെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News