നിർമ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിൽ സ‌്ത്രീകള്‍ക്കുള്ള വിഹിതത്തിൽ ഇടിവ‌്

കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ സ‌്ത്രീകളുടെ ക്ഷേമത്തിനും ഉന്നതിക്കുമുള്ള വിഹിതത്തിൽ ഇടിവ‌്. കഴിഞ്ഞ ബജറ്റിലെ വിഹിതത്തിൽ നിന്ന‌് 184 കോടിയാണ‌് കുറഞ്ഞത‌്. കഴിഞ്ഞവർഷം 60184 കോടിയായിരുന്നത‌് ഈവർഷം 60000 കോടിയായി കുറഞ്ഞു.

വനിതാസംരഭകത്വം പ്രോത്സാഹിപ്പിക്കാനായി അയൽക്കൂട്ടങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. മുദ്രയോജന പദ്ധതി പ്രകാരം ഓരോ സ്വയംസഹായ സംഘത്തിലെയും ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വനിതാവികസനത്തിന് പ്രത്യേക ഊന്നൽ നൽകും.

ഒന്നിലധികം തൊഴിൽനിയമങ്ങളെ നാല് ലേബർ കോഡുകളായി സർക്കാർ ക്രമീകരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), റോബോട്ടിക്‌സ്, 3 ഡി പ്രിന്റിംഗ് തുടങ്ങിയ ആധുനികവിദ്യകളെ പരിശീലിപ്പിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും.

പരമ്പരാഗത കൈത്തൊഴിലാളികളെയും മറ്റും ആഗോള വിപണിയിൽ സമന്വയിപ്പിക്കാനുള്ള ദൗത്യം സർക്കാർ ആരംഭിക്കും. ഇവരുടെ ഉൽപ്പന്നങ്ങൾക്ക‌് ഭൗമസൂചിക ലഭ്യമാക്കും. 35 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നതിലൂടെ പ്രതിവർഷം 18,341 കോടി രൂപ ലാഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News