
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികളായ രണ്ട് പേരെക്കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തേക്കും. നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളുടെ ജാമാപേക്ഷ കോടതി തള്ളി. കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഉടന്‍ ആരംഭിക്കും.
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പങ്കുള്ള നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ അറസ്റ്റാണ് ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്ന് കണ്ടെത്തിയ ഇവരെ രണ്ട് , മൂന്ന് പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ ഇന്ന് കീഴടങ്ങാനും സാധ്യതയുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം PWD
റെസ്റ്റ് ഹൗസിലെത്തിയോ ക്രൈം ബ്രാഞ്ചിന്റെ ഇടുക്കിയിലോ തെടുപുഴയിലോ ഉള്ള ഓഫീസുകളിലോ എത്തിയായിരിക്കും കീഴടങ്ങുന്നത്.
കേസില്‍ നേരത്തെ അറസ്റ്റിലായ ഒന്ന്, നാല് പ്രതികള്‍ റിമാന്റിലാണ്. എസ്‌ഐ കെ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് റിമാന്റിലുള്ളത്. ഇരുവരും സമര്‍പ്പിച്ച ജാമ്യാപേക്ഷ പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. രാജ്കുമാര്‍ പിടിയിലായ കഴിഞ്ഞ 12ആം തിയ്യതി ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. കസ്റ്റഡി മരണത്തിനൊപ്പം ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഉടന്‍ ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here