അമേരിക്കയില്‍ വന്‍ഭൂകമ്പം

കാലിഫോര്‍ണിയ: അമേരിക്കയിലെ സൗത്ത് കാലിഫോര്‍ണിയയില്‍ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെ ലോസ് ഏഞ്ചല്‍സില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായുള്ള ചെറു പട്ടണമായ റിഡ്ജ്ക്രസ്റ്റിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂമി കുലുക്കത്തിന്റെ പ്രകമ്പനങ്ങള്‍ ലാസ് വേഗാസിലും ലോസ് ഏഞ്ചല്‍സിലും അനുഭവപ്പെട്ടു.

1994-ല്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ആദ്യമായാണ് ഈ മേഖല ഇത്തരമൊരു ഭൂകമ്പത്തിന് സാക്ഷ്യം വഹിക്കുന്നത്.

അന്ന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സാന്‍ ഫെര്‍ണാണ്ടോ വാലിയിലായിരുന്നു ഭൂമികുലുക്കം. കെട്ടിടങ്ങളും റോഡുകളും തകര്‍ന്ന അന്ന് 57 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here