ബജറ്റ് പ്രഖ്യാപനം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുതിച്ച് കയറുന്നു.

കേന്ദ്ര ഭരണപ്രദേശമായ ദില്ലിയില്‍ ഇന്നലെ വരെ പെട്രോളിന്റെ വില 70 രൂപ അമ്പതൊന്ന് പൈസയായിരുന്നെങ്കില്‍ ഇന്നത് എഴുപത്തി മൂന്നായി. ഡീസലിന്റെ വില അറുപത്തിയേഴായി. ഇന്നലത്തെ വില അറുപത്തി നാല് രൂപ മുപ്പത്തി മൂന്ന് പൈസ.

രണ്ടായിരത്തി എണ്ണൂറ് കോടി രൂപ ഖജനാവിലെത്തിക്കാനാണ് കേന്ദ്ര ധനമന്ത്രി പെട്രോളിനും ഡീസലിനും നികുതി വര്‍ദ്ധിപ്പിച്ചത്. ചരിത്രത്തിലാദ്യമായി ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനും ലെവി ഏര്‍പ്പെടുത്തിയതോടെ എണ്ണ കമ്പനികള്‍ വില കൂട്ടി.

മുബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില. പെട്രോള്‍ ലിറ്ററിന് 78 രൂപ 57 പൈസയും ഡീസല്‍ ലിറ്ററിന് 69 രൂപ 90 പൈസയും. കല്‍ക്കത്തയിലും ചെന്നൈയിലും പെട്രോള്‍ വില 75 രൂപ 15 പൈസയായി.

സംസ്ഥാനത്ത് പെട്രോളിന് രണ്ട് രൂപ 50 പൈസയും ഡീസലിന് 2രൂപ 47 പൈസയും കൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel