ഭാഗ്യദേവത കനിഞ്ഞു; ആക്രി പെറുക്കി ജീവിച്ച തമിഴ് ദമ്പതികള്‍ക്ക് 60 ലക്ഷത്തിന്റെ ഒന്നാം സമ്മാനം

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭാഗ്യദേവത കനിഞ്ഞപ്പോള്‍ സുബ്രഹ്മണ്യനും ഭാര്യ ലക്ഷ്മിയ്ക്കും അടിച്ചത് ഒന്നാം സമ്മാനമാണ്. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ് ദമ്പതികള്‍ തങ്ങളെത്തേടി ഭാഗ്യം വന്ന സന്തോഷത്തിലാണിപ്പോള്‍. പത്തനംതിട്ട മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി കഴിയുന്ന തമിഴ്നാട് രാജപാളയം വടക്ക് മലയടിപ്പെട്ടി എംജിആര്‍ നഗര്‍ 2 ല്‍ 58 കാരനായ സുബ്രഹ്മണ്യനും ഭാര്യയ്ക്കുമാണ് 60 ലക്ഷത്തിന്റെ ലോട്ടറി അടിച്ചത്.

ഇവര്‍ വാങ്ങിയ എന്‍.എല്‍.597286 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോട്ടയത്ത് നിന്ന് ലോട്ടറി വാങ്ങി വില്‍പ്പന നടത്തുന്ന പി പി സന്തോഷ് എന്ന ഏജന്റില്‍ നിന്നാണ് ഇരുവരും ലോട്ടറി വാങ്ങിയത്. തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ കഴിഞ്ഞ 22 വര്‍ഷമായി മല്ലപ്പള്ളിയിലാണ് താമസം.

മല്ലപ്പള്ളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് തുരുത്തിപ്പള്ളിയിലെ വാടക ഷെഡിലാണ് ഇരുവരും താമസിക്കുന്നത്. 5 മക്കളാണ് സുബ്രഹ്മണ്യനും ഭാര്യ ലക്ഷ്മിയ്ക്കും. നിലവില്‍ 2 മക്കളാണ് ഇവര്‍ക്കൊപ്പം താമസിക്കുന്നത്. മറ്റു 3 പേരും തമിഴ്‌നാട്ടിലാണ്. ഇവര്‍ക്ക് മുന്‍പും ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News