മുല്ലപ്പള്ളി നികൃഷ്ടനായ മോഷ്ടാവ്; 1000 വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ അടിച്ചുമാറ്റിയ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ

കോഴിക്കോട്: മുല്ലപ്പള്ളി നികൃഷ്ടനായ മോഷ്ടാവാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം.

1000 വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ അടിച്ചു മാറ്റിയ മുല്ലപ്പള്ളി ജനങ്ങളോട് മാപ്പ് പറയണമെന്നും എഎ റഹിം പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്

കെപിസിസിയുടെ 1000 വീട് പദ്ധതി 500 ആക്കി വെട്ടി ചുരുക്കിയതിലൂടെ കോടികളുടെ അഴിമതി നടന്നതായാണ് എഎ റഹിം പറഞ്ഞത്.

പിരിച്ച പണം എവിടെ എന്ന് വ്യക്തമാക്കണം. അതിവൈകാരികമായ സമയത്തു വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞ് ദുരിതത്തിലായവരുടെ വികാരത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു കെപിസിസി ചെയ്തത്. മരണ വീട്ടില്‍ നിന്ന് പണം കട്ട നികൃഷ്ട മോഷ്ടാവാണ് മുല്ലപ്പളളിയെന്നും അദ്ദേഹം പറഞ്ഞു.

കോടി കണക്കിന് രൂപയാണ് വീട് നിര്‍മാണത്തിന്റെ പേരില്‍ പിരിച്ചതെന്നും അതിന്റെ കണക്ക് മുല്ലപ്പള്ളി വ്യക്തമാക്കണമെന്നും എഎ റഹിം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News