ഫോണില്‍ സംസാരിച്ചിരിക്കെ യുവാവ് കിണറ്റില്‍ വീണു; പുറത്തെത്തിയത് 2 ദിവസത്തിന് ശേഷം

വീടിനോട് ചേര്‍ന്നുള്ള കിണറിന്റെ ആള്‍ മറയുടെ തൂണില്‍ ചാരിയിരുന്നു ഫോണില്‍ സംസാരിക്കുകയായിരുന്ന പ്രദീപ് കിണറ്റിലേക്ക് അബദ്ധത്തില്‍ വീണു.പ്രദീപ് കിണറ്റില്‍ വീണത് ആരും അറിഞ്ഞില്ല.ആരുമറിയാതെ രണ്ടു രാത്രിയും ഒന്നര പകലുമാണ് കിണറ്റില്‍ കഴിഞ്ഞത്.ബുധനാഴ്ച്ച രാത്രിയാണ് സംഭവം. പ്രദീപും അമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസം.സംഭവ ദിവസം അമ്മ ബന്ധുവിന്റെ വീട്ടിസംഭവ ദിവസം അമ്മ ബന്ധുവിന്റെ വീട്ടില്‍ ഇല്ലായിരുന്നു.ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തുകൂടി കടന്നുപോയവരാണ് കിണറിനുള്ളില്‍ നിന്നും ശബ്ദം കേട്ട് വന്നു നോക്കിയത്.

ഈ സമയമത്രയും തൊട്ടിയില് പിടിച്ചു നില്‍്ക്കുകയായിരുന്നു .അവിവാഹിതനായ പ്രദീപും അമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസം. സംഭവ ദിവസം അമ്മ ബന്ധുവിന്റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. സന്ധ്യയോടെ വീട്ടിലെ കിണറിന്റെ തൂണില്‍ ചാരിയിരുന്നു ഫോണ്‍ ചെയ്യുകയായിരുന്നു പ്രദീപ്. പെട്ടന്ന് കിണറിന്റെ തൂണൊടിഞ്ഞ് പ്രദീപ് കിണറ്റില്‍ വീഴുകയായിരുന്നു. അമ്മ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ പ്രദീപ് കിണറ്റില്‍ വീണ കാര്യം പുറം ലോകം അറിഞ്ഞതുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News