ബജറ്റ്; കോര്‍പറേറ്റുകള്‍ക്കുള്ള സമ്മാനം: സിപിഐഎം

കോര്‍പറേറ്റുകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനമാണ് ബജറ്റെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ .ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ  പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയെന്നും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. വിദേശനിക്ഷേപ പരിധി കൂട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസും രംഗത്ത് എത്തി.

വിദേശനിക്ഷേപ കാര്യത്തില്‍ കൂട്ടായ ചര്‍ച്ച വേണമെന്ന് അവര്‍ ആവിശ്യപ്പെട്ടു. അതേ സമയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജ്യവികസനത്തിന് ഉത്തേജനം നല്‍കുന്നതാണ് ബ്ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു.സ്വകാര്യവല്‍ക്കരണത്തേയും വിദേശനിക്ഷേപത്തേയും സഹായിക്കുന്ന നിര്‍മ്മല സീതാരാമന്റെ ബജറ്റിനെതിരെ ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയില്‍ തന്നെ എതിര്‍പ്പ്.ബജറ്റിനെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി ബി.എം.എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പക്ഷെ വിദേശനിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നതിനെ പൂര്‍ണ്ണമായും പിന്താങ്ങുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here