ഇനിമുതല്‍ പാഠങ്ങള്‍ കാണാനും കേള്‍ക്കാനും സാധിക്കും.പാഠപുസ്തകത്തില്‍ ക്യൂ.ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി .ഒരു സ്മാര്‍ട്ട് ഫോണിന്റെയോ ടാബ്ലറ്റിന്റെയോ സഹായത്തോടെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാം.

മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍.സി.ഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം.കുട്ടിക്ക് അമൂര്‍ത്തമായ ആശയങ്ങള്‍ മൂര്‍ത്ത ഭാവത്തില്‍ അവതരിപ്പിക്കാന്‍ ഇതുമൂലം കഴിയും.വിദ്യാര്‍ഥിക്കു ലഭിക്കുന്ന ഈ അനുഭവം എന്നും മനസ്സില്‍ തങ്ങിനില്‍ക്കും.