കണ്ണൂര്‍ വിമാനത്താവളത്തിലും ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും: മുഖ്യമന്ത്രി

കണ്ണൂര്‍ വിമാനത്താവളത്തില്‍ക്കൂടി ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കരിപ്പൂര്‍ ഹജ് ഹൗസില്‍ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ പുറപ്പെടും.

നാല് വര്‍ഷത്തിന് ശേഷമാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 13472 തീര്‍ഥാടകരില്‍ 10732 പേരും കരിപ്പൂര്‍ വഴിയാണ് യാത്ര തിരിക്കുന്നത്. ബാക്കിയുള്ള 2740 നെടുമ്പാശേരി വഴിയും യാത്ര തിരിക്കും.

ഏത് മതത്തില്‍ വിശ്വസിക്കുന്നവരായാലും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കേരളത്തില്‍ തടസ്സമുണ്ടാവില്ലെന്നും ആരാധന കര്‍മ്മങ്ങളില്‍ ഇടപെടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും ക്യാമ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ക്കൂടി എമ്പാര്‍ക്കേഷന്‍ പോയിന്റിനായി സര്‍ക്കാര്‍ ഇടപെടും.

ഹജ്ജ് ഹൗസി നോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്ക് ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്‍ ആദ്യ തീര്‍ഥാടകനുള്ള രേഖകള്‍ കൈമാറി.

ഹജ്ജ് വകുപ്പ് മന്ത്രി കെടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി എന്നിവരും ഉല്‍ഘാടന പരിപാടിയില്‍ പങ്കെടുത്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തി.

300 പേരാണ് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ പുറപ്പെടുന്ന ആദ്യ സംഘത്തിലുള്ളത്. ആദ്യ വിമാനം കെടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

700 തീര്‍ഥാടകര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഹജ്ജ് ഹൗസില്‍ ഒരുക്കിയിട്ടുണ്ട്. ജൂലൈ 13 മാണ് നെടുമ്പാശേരി ക്യാമ്പ് ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News