ആകാശത്ത് നിന്നും വീഴുന്ന മൃതദേഹങ്ങള്‍ക്ക് പിന്നില്‍…!

വിമാന ടയറില്‍ അള്ളിപ്പിടിച്ചുള്ള സാഹസിക യാത്രകളും ആകാശത്ത് നിന്നു വീഴുന്ന മൃതദേഹങ്ങളും വാര്‍ത്തകളില്‍ ന്‌റയുമ്പോള്‍ ്അതിന് പിന്നിലെ അഭയാര്‍ത്ഥികളുടെ ജീവിതം കൂടിയാണ പുറത്ത് വരുന്നത്.കഴിഞ്ഞ ദിവസം കെനിയന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്ന് വീണ മൃതദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

വിമാനത്തിന്റെ ടയര്‍ കംപാര്‍ട്ടുമെന്റില്‍ അള്ളിപ്പിടിച്ചിരുന്ന് രാജ്യം വിടാന്‍ ശ്രമിച്ച യുവാവാണ് അതികഠിനമായ തണുപ്പില്‍ മരണത്തിന് കീഴടങ്ങിയത്. കെനിയയിലെ നെയ്‌റോബി വിമാനത്താവളത്തിലെ ജീവനക്കാരനായിരിക്കുമത് എന്നാണ് കെനിയന്‍ എയര്‍ലൈന്‍സ് നല്‍കുന്ന വിവരങ്ങള്‍. തണുത്ത് മരവിച്ച നിലയിലായിരുന്നു ശരീര ഭാഗങ്ങള്‍.

പല ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പറന്നുയരുന്ന വിമാനങ്ങളുടെ ടയറുകളില്‍ ഒരു പുതുജീവിതം കൊതിച്ച് അള്ളിപ്പിടിച്ചിരിക്കുന്നവരാണ് തണുത്ത് മരവിച്ച് ശവങ്ങളായി ആകാശത്ത് നിന്ന് പല യൂറോപ്യന്‍ നഗരങ്ങളിലേക്കും പതിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel