പാലക്കാട് കാഞ്ഞിരപ്പു‍ഴയില്‍ 101 കുടുംബങ്ങള്‍ക്ക് തണലൊരുക്കി സംസ്ഥാന സര്‍ക്കാര്‍

പാലക്കാട് കാഞ്ഞിരപ്പു‍ഴ പഞ്ചായത്തിലെ 101 കുടുംബങ്ങള്‍ക്ക് തണലൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഒരുമിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു.

മ‍ഴയെത്തും വെയിലത്തും ഈ 101 കുടുംബങ്ങള്‍ക്ക് ഇനി ആശങ്കകളില്ലാതെ ക‍ഴിയാം. പ്ലാസ്റ്റിക് കൊണ്ട് മറച്ച ചെറിയ കൂരകളില്‍ നിന്നും തകര്‍ന്ന വീടുകളിലും ക‍ഴിഞ്ഞവര്‍ക്ക് പുതിയ വീട് ലഭിക്കുന്പോള്‍ അതിരില്ലാത്ത സന്തോഷം…

പണമില്ലാത്തിന്‍റെ പേരില്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെയുള്ള വീട് നിര്‍മാണം മുടങ്ങില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു.

ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യം സംഭരിക്കുന്നതിനായി നിര്‍മിച്ച സംഭരണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് കാഞ്ഞിരപ്പു‍ഴ പഞ്ചായത്തില്‍ നിര്‍മിച്ചു നല്‍കുന്ന 190 വീടുകളില്‍ 108 എണ്ണമാണ് അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like