മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുകുമണിയില്‍ വരച്ച് തമിഴ് ചിത്രകാരന്‍

മുഖ്യമന്ത്രിയെ കടുകു മണിയിലാക്കി ചിത്രകാരൻ. തമിഴ്നാട് സേലം സ്വദേശി ജെ വെങ്കിടേഷാണ് വരമൊഴിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ വെളുത്ത കടുകുമണിയിൽ ആലേഖനം ചെയ്തത്.

ചെന്നൈ ഫൈൻ ആർട്ട്സിൽ ബിരുദാനന്തര ബിരുദം നേടുയിട്ടുള്ള കർഷക കുടുമ്പത്തിലെ ജെ വെങ്കിടേഷ്
42 നേതാക്കന്മാരുടെ ചിത്രങളാണ് കടുകുമണിക്കുള്ളിലാക്കിയത്.  അരമണിക്കൂറിലാണ് പെൻസിൽ കൊണ്ടുള്ള അപൂർവ്വ ചിത്ര രചന.

തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയിൽ തുടങി കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ എത്തി നിൽക്കുന്നു.പ്രഖ്യാപിക്കുന്ന കാര്യങൾ നടപ്പിലാക്കുന്ന ഭരണകർത്താവെന്ന് തന്റെ നാട്ടിൽ പേരുകേട്ട കേരളമുഖ്യമന്ത്രിയെ വരയ്ക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് കടുക് വെങ്കി പറഞ്ഞു.

മലേഷ്യൻ പ്രധാനമന്ത്രിയുടെ ജീവചരിത്രവും കടുകുമണിയിൽ സീരിയസാക്കി.7 വരികളിൽ തിരുകുരലും കടുകിന്റെ രണ്ടു ഭാഗത്തും എഴുതി. സിംങ്കപ്പൂർ പ്രധാനമന്ത്രിയുടെ ജീവചരിത്രമാണ് ഇനി വരയ്ക്കുക.

ഓരേ ചിത്രങളും 0.048 ഡയാമീറ്റർ വലിപ്പമാണ് ശരാശരി അളവ് വേൾഡ് വണ്ടർ ബുക്ക് ഓഫ് റിക്കാർഡ്,യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കാർഡ്സിലും വെങ്കിടേഷ് ഇടം നേടി. പ്രൈമറി വിദ്യാർത്ഥിനിയായ ഹർഷിതാണ് മകൾ,സതീദേവിയാണ് ഭാര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News