പത്ത് വര്‍ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കും; സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി

പത്ത് വര്‍ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി. കേരകേരളം സമൃദ്ധ കേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.പുരയിടങ്ങില്‍ നാളികേരകൃഷി വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നാളികേര ക്യഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറിൽ നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്‍ദ്ധിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ആദ്യഘട്ടത്തിൽ, തെരഞ്ഞെടുത്ത 500 പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും 75 വീതം മുന്തിയ ഇനം തെങ്ങിൻ തൈകള്‍ സബ്സിഡി നിരക്കില്‍ നല്‍കും.

നാളികേര തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത കുറവാണെങ്കിലും സ്വന്തം പുരയിടത്തില്‍ തെങ്ങു നട്ടു വളര്‍ത്തുന്നതിലൂടെ കേരളത്തില്‍ നാളികേര ഉത്പാദനം വര്‍ധിപ്പിക്കാനാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൈരളി ടി വി സംപ്രേഷണം ചെയ്യുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രോഗ്രാമായ നൂറുമേനിയുടെയും എഫ് ഐ ബി യൂട്യൂബ് ചാനല്‍ ലൈവ് സ്ട്രീമിംഗിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങിൽ കൃഷിമന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷതനായി.അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ക്ക് ട്രാക്ടറടക്കമുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണവും വേങ്ങേരി മൊത്ത കാർഷിക വിപണന കേന്ദ്രത്തിൽ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News