ബോയ്സ് ഹോമിലെ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; വൈദികന്‍ അറസ്റ്റില്‍

ബോയ്സ് ഹോമിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍.
കൊച്ചി പെരുമ്പടപ്പ് ബോയ്സ് ഹോമിന്റെ ഡയറക്ടർ ഫാദർ ജോർജാണ് പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.
ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെ പള്ളുരുത്തി പൊലീസാണ് അറസ്റ്റ് ചെയ്തത്. വൈദികൻ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നതായി സൂചനയുണ്ട്.

ഇന്നലെ പീഡനശ്രമം നടന്നതിനെ തുടര്‍ന്ന് ബോയ്സ് ഹോമില്‍ നിന്നും ഓടി രക്ഷപ്പെട്ട കുട്ടികളാണ് സംഭവം മാതാപിതാക്കളെ അറിയിച്ചത്. പീഡനശ്രമം പുറത്തറിഞ്ഞതോടെ കുട്ടികളുടെ രക്ഷിതാക്കളെത്തി ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെയാണ് ബോയ്സ് ഹോമില്‍ താമസിപ്പിച്ചിട്ടുള്ളത്. പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത ഫാദർ ജോർജിനെ കോടതിയില്‍ ഹാജരാകും. ഒപ്പം പോക്സോ വകുപ്പ് പ്രകാരവും പ്രകൃതിവിരുദ്ധപീഡനത്തിനും കേസ് എടുത്തതായി പൊലീസ് അറിയിച്ചിട്ടിണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News