
പുലര്‍ച്ചെ നാലു മണി സമയം വീടിന്റെ പോര്‍ച്ചില്‍ നിന്നും കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഞെട്ടി എഴുന്നേറ്റത്.
സംഭവിക്കുന്നത് എന്തെന്നറിയാതെ ഓടിയെത്തി വാതില്‍ തുറന്ന വീട്ടുകാര്‍ കണ്ടത് ഗേറ്റില്‍ ഇടിച്ച് മുന്നോട്ട് കുതിക്കുന്ന കാറിനെയാണ്.
ഗേറ്റ് തകര്‍ത്ത് മുന്നോട്ടു കുതിച്ച കാര്‍ റോഡിന് കുറുകെ കടന്ന് കാനയുടെ സ്ലാബില്‍ ചെന്ന് ഇടിച്ചു നിന്നു. ഇന്നലെ പുലര്‍ച്ച നാലരയോടെയാണ് കാക്കനാട് ഉണിച്ചിറയിലുള്ള വീട്ടില്‍ ദുരൂഹമായ സംഭവം ഉണ്ടായത്. ഇടപ്പളളി-പുക്കാട്ടുപടി റോഡിനരികിലുള്ള വീടിന്റെ ഗേറ്റ് തകര്‍ത്ത് കടന്ന വാഹനം തനിയെ റോഡ് മുറിച്ച് കടന്നു പോയതെങ്ങനെയെന്ന ഞെട്ടിലിലാണ് വീട്ടുകാര്‍.
സംഭവസമയത്ത് റോഡില്‍ ആളുകള്‍ ഇല്ലാതിരുന്നതും മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതും മൂലം വലിയ അപകടമാണ് ഒഴിവായത്. കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഷോർട്ട് സർക്യൂട്ടാണു സ്റ്റാർട്ടാകാൻ കാരണമെന്നാണ് അനുമാനം. വാഹനം എങ്ങനെ തനിയെ സ്റ്റാര്‍ട്ടായി എന്നതിനെപ്പറ്റിയുള്ള സംശയം അവശേഷിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here