പിഎന്‍ബിയില്‍ വീണ്ടും കോടികളുടെ തട്ടിപ്പ്; ബുഷാന്‍ സ്റ്റീല്‍ കമ്പനി തട്ടിയെടുത്തത് 3,800 കോടി രൂപ

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്.

ബുഷാന്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി 3,800 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിഎന്‍ബി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്കൗണ്ടുകളില്‍ കൃത്രിമം നടത്തിയും ഫണ്ട് വകമാറ്റിയുമാണ് കമ്പനി തട്ടിപ്പ് നടത്തിയതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.

ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലൂടെയും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലൂടെയുമാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് പിഎന്‍ബി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി വജ്ര വ്യാപാരി നീരവ് മോദി വിദേശത്തേക്ക് കടന്നിരുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here