മരുന്ന് നല്‍കാന്‍ റോബോട്ടുകള്‍; വിതരണം ചെയ്തത് 17 ലക്ഷം മരുന്നുകള്‍

ഫാര്‍മസിസ്റ്റുകളുടെ ജോലി റോബോട്ടുകള്‍ ഏറ്റെടുത്തപ്പോള്‍ അബുദാബിയില്‍ 5 വര്‍ഷത്തിനിടെ വിതരണം ചെയ്തത് 17 ലക്ഷം മരുന്നുകള്‍. അബുദാബി ഹെല്‍ത് സര്‍വീസസ് കമ്പനി (സേഹ) സജ്ജമാക്കിയ സ്മാര്‍ട്ട് ഫാര്‍മസി സംവിധാനത്തിലൂടെയാണ് മരുന്ന് വിതരണവും സ്മാര്‍ട്ടായത്. മരുന്ന് ലഭിക്കാനുള്ള രോഗികളുടെ കാത്തിരിപ്പ് സമയം ഇതോടെ കുറഞ്ഞു.

മരുന്നു മാറി നല്‍കുന്ന പ്രശ്‌നങ്ങളും ഇല്ലാതായെന്ന് സേഹ കോര്‍പറേറ്റ് ഫാര്‍മസി മാനേജര്‍ പറഞ്ഞു.ഇതോടെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മരുന്നുകള്‍ സൂക്ഷിക്കാം. മരുന്ന് കുറിപ്പടിയില്‍ സൂക്ഷ്മത പുലര്‍ത്തുന്നതോടൊപ്പം അമിതമായി മരുന്നുകള്‍ എഴുതുന്നത് തടയാനും ഇതിലൂടെ സാധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here