മാധ്യമങ്ങള്‍ക്ക് വീണ്ടും പണി നല്‍കി കേന്ദ്രസര്‍ക്കാര്‍

പത്രമേഖലയെ പ്രതിസന്ധിയിലാക്കാന്‍ ഇറക്കുമതി തീരുവ ചുമത്തി കേന്ദ്ര സര്‍ക്കാര്‍.പത്രമാസികകള്‍ അച്ചടിക്കുന്ന കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് തീരുമാനം പത്രവ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തും. പല പത്രങ്ങള്‍ക്കും സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതിനു പുറമെയാണ് ഇപ്പോള്‍ ഇറക്കുമതിചെയ്യുന്ന പത്രക്കടലാസിന് നികുതി ചുമത്താനുള്ള തീരുമാനവും.

അച്ചടിച്ചെലവില്‍ വന്‍ വര്‍ധനയ്ക്ക് തീരുവ ചുമത്തല്‍ വഴിയൊരുക്കും. ആഭ്യന്തര പത്രക്കടലാസ് നിര്‍മാണവ്യവസായത്തെ സംരക്ഷിക്കാനെന്ന പേരിലാണ് 10 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയത്. തീരുമാനം ഞായറാഴ്ചമുതല്‍ നിലവില്‍ വരും.നരേന്ദ്ര മോഡി രണ്ടാമതും അധികാരത്തിലെത്തിയതുമുതല്‍ സര്‍ക്കാരിന് സ്തുതിപാടാത്ത പത്രങ്ങള്‍ക്കെതിരായി നീക്കമാരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News