ശരവണ ഭവന്‍ റെസ്റ്റോറന്റ്; വളര്‍ച്ചക്കും കൊലപാതകത്തിനും പിന്നില്‍

മദ്രാസിലെ മുഷിഞ്ഞ ടീ സ്റ്റാളിലെ തൂപ്പുകാരനില്‍നിന്ന് ‘ദോശരാജാവാ’യുള്ള പി രാജഗോപാലിന്റെ വളര്‍ച്ച അലാവുദീന്‍ കഥകള്‍ പോലെ വിസ്മയാവഹമാണ്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തിയുള്ള രാജഗോപാലിന്റെ ജീവിതയാത്ര ഞായറാഴ്ച മുതല്‍ കാരാഗൃഹത്തിന്റെ നാലു ചുവരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങുകയാണ്. 2001ല്‍ ശാന്തകുമാര്‍ എന്ന യുവാവിനെ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ ഞായറാഴ്ച ആരംഭിക്കും.

കഠിനാധ്വാനത്തിനൊപ്പം വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂട്ടുപിടിച്ചായിരുന്നു രാജഗോപാലിന്റെ ഓരോ ചുവടുവയ്പ്പും. ചെറുപ്രായത്തിലേ നാടുവിട്ട് ചെന്നൈയില്‍ എത്തി. ടീക്കടയില്‍ മേശ തുടയ്ക്കുന്ന ജോലി ആയിരുന്നു. തിരക്കൊഴിഞ്ഞ നേരംനോക്കി ടീ മാസ്റ്ററില്‍നിന്ന് രുചികരമായ ചായ ഉണ്ടാക്കാന്‍ പഠിച്ചു.

ചില്ലറത്തുട്ടുകള്‍ കൂട്ടിവച്ചു 1968ല്‍ പലചരക്ക് കടയും തുടങ്ങി. 1979ല്‍ കടയില്‍ സാധനം വാങ്ങാനെത്തിയ ആളുമായുള്ള സംഭാഷണത്തില്‍നിന്നാണ് ശരവണ ഭവന്‍ ശൃംഖലയുടെ തുടക്കം. കെ കെ നഗറില്‍ ജോലി ചെയ്യുന്ന തനിക്ക് ഭക്ഷണം കഴിക്കാന്‍ ദിവസവും ടി നഗര്‍ വരെ പോകേണ്ടിവരുന്നു എന്നായിരുന്നു അയാള്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News