ലഹരിക്കെതിരെ ഡിവൈഎഫ്ഐ; ലഹരി വിരുദ്ധ സേനകൾ രൂപീകരിക്കുന്നു

ലഹരി സംഘങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ലഹരിക്കെതിരായ ബോധവത്ക്കരണത്തിനും പ്രതിരോധത്തിനും ഡിവൈഎഫ്ഐ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി 263 മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത 1000 വളണ്ടിയർ ലീഡർമാർക്കുള്ള പരിശീലനം കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ വെച്ച് നടന്നു..

പരിപാടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ഉദ്ഘാടനം ചെയ്തു.ഡോ: ക്ലീറ്റസ് ക്ലാസ് എടുത്തു.
ജില്ല സെക്രട്ടറി എം.ഷാജർ സ്വാഗതം പറഞ്ഞു.

പ്രസിഡൻറ് മനു തോമസ് അദ്ധ്യക്ഷനായി.ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ, എം.വിജിൻ, സരിൻ ശശി, സക്കീർ ഹുസൈൻ, എ.കെ.രമ്യ,കെ.ലയ എന്നിവർ സംസാരിച്ചു.
പി.പി.ഷാജിർ നന്ദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here