പാവപ്പെട്ടവരെയും സാധാരണക്കാരെയും ദുരിതത്തിലാഴ‌്ത്തി കേന്ദ്രത്തിന്റെ ജനദ്രോഹ ബജറ്റ്; 2000 കേന്ദ്രങ്ങളില്‍ നാളെ സിപിഐ എം പ്രതിഷേധം

പാവപ്പെട്ടവരെയും സാധാരണക്കാരെയും ദുരിതത്തിലാഴ‌്ത്തുന്ന കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ‌്ച സംസ്ഥാനത്തുടനീളം പ്രതിഷേധ ദിനം ആചരിക്കും. ലോക്കലടിസ്ഥാനത്തിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. രണ്ടായിരത്തിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികൾ നടക്കും. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ വിപുലമായ പ്രചാരണ, പ്രതിഷേധ പരിപാടികളും തുടർന്നും നടത്തും.

അതിസമ്പന്നർക്ക്‌ കൂടുതൽ ഇളവുകൾ നൽകി സാധാരണക്കാരെ ദുരിതക്കയത്തിലാക്കിയ ബജറ്റ‌് കേരളത്തെ പൂർണമായും തഴഞ്ഞു. ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കും കർഷകർക്കും ഒരു പരിഗണനയും ബജറ്റിൽ നൽകിയിട്ടില്ല. ഇന്ധനവില വർധിക്കുന്നതോടെ വിലക്കയറ്റം അതിരൂക്ഷമാകും.

തൊഴിലുറപ്പ്‌ പദ്ധതിക്കും സാമൂഹ്യക്ഷേമ പദ്ധതികൾക്കുമെല്ലാം തുക കുത്തനെ വെട്ടിക്കുറച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ബജറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ‌് ഉയരുന്നത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here