അഫ‌്ഗാനിസ്ഥാനിലെ ഗസ‌്നി പ്രവിശ്യയിൽ താലിബാൻ നടത്തിയ കാർ ബോംബാക്രമണത്തിൽ ഒരുകുട്ടിയും എട്ട‌് എന്‍ഡിഎസ് സുരക്ഷാഉദ്യോഗസ്ഥരുമുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ട്​. ബോംബാക്രമണത്തിൽ 140 പേർക്ക‌് പരിക്കേറ്റു.

അഫ‌്ഗാനിസ്ഥാനിലെ പ്രധാന ഇന്റലിജൻസ‌് യൂണിറ്റുകളിൽ ഒന്നായ നാഷണൽ ഡയറക്ടറേറ്റ‌് ഓഫ‌് സെക്യൂരിറ്റിയുടെ ഓഫീസിന‌് (എന്‍ഡിഎസ്​) സമീപമാണ‌് സ‌്ഫോടനമുണ്ടായത‌്.സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന‌് ഗസ‌്നി പ്രവിശ്യയിലെ ആരോഗ്യ ഡയറക്ടർ സഹേർ ഷാ നെക‌്മൽ പറഞ്ഞു.

സമാധാനചർച്ചകൾക്കായി താലിബാന്റെയും അഫ്​ഗാന്‍ സര്‍ക്കാരിന്റെയും പ്രതിനിധികള്‍ പ​ങ്കെടുക്കുന്ന ദ്വിദിന കോണ്‍ഫറന്‍സ്​ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്നുകൊണ്ടിരിക്കെയാണ‌് ഗസ്​നിയിലെ സ്​ഫോടനം നടന്നത്.