കൊല്ലം ഓച്ചിറയിൽ നിന്നും 700 ലിറ്റർ സ്പിരിറ്റ് പിടികൂടി

കൊല്ലം ഓച്ചിറയിൽ 700 ലിറ്റർ സ്പിരിറ്റ് പിടികൂടി,കാറിൽ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് സാഹസികമായി പിടികൂടിയത്.സ്പിരിറ്റ് കടത്തിയ 4 പേരെയും രണ്ടു കാറുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.

കുരുവിബാലകൃഷ്ണൻ,കനകരാജൻ,ദീപു,രാഹുൽ എന്നിവരാണ് പിടിയിലായത്.35 ലിറ്ററിന്റെ 20 കന്നാസുകളിലായാണ് കാറിൽ സ്പിരിറ്റ് കടത്തിയത്. സ്പിരിറ്റ് കടത്തുമെന്ന രഹസ്യ വിവരത്തെ തുടർന്ന് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് സി ഐ അനികുമാറിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് മാഫിയാ സംഘത്തെ വലയിലാക്കിയത്.

തമിഴ് നാട്ടിൽ നിന്ന് പരിശോധനയില്ലാത്ത ചെക്ക് പോസ്റ്റുവഴി ആലപ്പുഴയിലേക്ക് കടത്തി ആലപ്പുഴ സംഘത്തിന് കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് ഓച്ചിറയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുവെച്ച് എക്സൈസ് സംഘം ഇന്നോവാ കാറിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റും പൈലറ്റായി വന്ന കാറിൽ എത്തിയ പ്രതികളേയും പിടികൂടിയത്.

രണ്ടു കാറുകളും പിടിച്ചെടുത്തു.കുരുവി ബാലകൃഷ്ണനും കനകരാജനും നിരവദി കേസുകളിൽ പ്രതികളാണെന്ന് സിഐ അനികുമാർ പറഞ്ഞു.ചെന്നൈ കേന്ദ്രീകരിച്ചാണ് കനകരാജൻ സ്പിരിറ്റ് കടത്തു നടത്തുന്നത്.മുമ്പ് ബാലരാമപുരം കളിയിക്കാവിളയിലായിരുന്നു പ്രതികൾ താമസിച്ചിരുന്നതെങ്കിലും ഇപ്പോൾ തമിഴ്നാട്ടിലാണ് പ്രതികളുടെ താവളമെന്നും എക്സൈസ് അറിയിച്ചു.സ്പിരിറ്റും പ്രതികളേയും കരുനാഗപ്പള്ളി എക്സൈസ് റെയിഞ്ചിന് കൈമാറും.ആലപ്പുഴയിൽ ആർക്കുവേണ്ടിയാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചതെന്ന് അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News