ആഗ്രയ്‍‍ക്കടുത്ത് ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു

ആഗ്രയ്‍‍ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അപകടത്തില്‍ പരിക്കറ്റ 20ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം.

നോയ്ഡയേയും ആഗ്രയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 165 കിലോമീറ്റര്‍ നീളം വരുന്ന അതിവേഗ പാതയില്‍ ബസ് മറിഞ്ഞത് 15 അടി താഴ്ചയിലേക്കായിരുന്നു. അമിതവേഗതയും ഡ്രൈവർ ഉറങ്ങിയതുമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

കൈവരിയില്‍ തട്ടിയ ബസ് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണ നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. അപകടത്തിൽ മരണപ്പെട്ടവർക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here