പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും പര്‍ദ നിരോധിക്കണം എന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.

മുസ്ലിം സ്ത്രീകള്‍ വരട്ടെ, അപ്പോള്‍ ആവശ്യം പരിഗണിക്കാമെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.

ഹിന്ദു മഹാസഭ കേരള ഘടകം ആണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here