സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഹര്‍ജി ഈ ആഴ്ച്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രൈവറ്റ് മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി ഈ ആഴ്ച്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി.

ദേശീയ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണം, സ്‌പോട്ട് അഡ്മിഷന് മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കണം, വിദ്യാര്‍ത്ഥികളില്‍ നിന്ന് നാല് വര്‍ഷത്തേക്കുള്ള ബാങ്ക് ഗ്യാരണ്ടി വാങ്ങാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു ഹര്‍ജി നല്‍കിയത്.

പ്രവേശന നടപടികള്‍ ആരംഭിച്ചതിനാല്‍ ഹര്‍ജി എത്രയും പെട്ടെന്ന് തീര്‍പ്പാക്കണം എന്നാണ് മാനേജ്‌മെന്റ് അസ്സോസിയേഷന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News