വ്യവസായ വകുപ്പിലെ മുഴുവന്‍ സേവനങ്ങളും ഏകജാലകമാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. പുതിയ സംരംഭകര്‍ക്ക് സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങള്‍ ഏകജാലകമാക്കുന്നത്. ലൈസന്‍സിനായി അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനകം ലൈസന്‍സ് നല്‍കും.

കാലതാമസം വരുത്തിയാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മറുപടി പറയേണ്ടി വരുമെന്നും വ്യവസായ മന്ത്രി മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ സംഘടിപ്പിച്ച വ്യവസായ അദാലത്തില്‍ തീര്‍പ്പാകെ കിടന്ന 210 പരാതികളില്‍ 122 എണ്ണം മന്ത്രി നേരിട്ട് പരിഹരിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ജനറല്‍ എന്‍ജിനീയറിംഗ് ശില്‍പ്പശാലയും മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.