മലയാള നാടകവേദിയും ‘ഞാന്‍ മലയാളി’യിലെ സാര്‍ത്ഥകമായ ചര്‍ച്ചയും

120ല്‍ പരം വര്‍ഷങ്ങളുടെ ചരിത്രമുള്ള മലയാള നാടകവേദിക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്ന് ‘ഞാന്‍ മലയാളി’യിലെ ചര്‍ച്ച. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് നയിച്ച ചര്‍ച്ചയില്‍ അണിനിരന്നതോ സമകാലിക നാടക മേഖലയിലെ പ്രഗത്ഭരും.

കേരളത്തിന്റെ സാമൂഹിക – സാംസ്‌കാരിക നവോത്ഥാന വീഥിയില്‍ നാടകങ്ങള്‍ക്കും നാടക പ്രസ്ഥാനത്തിനുമുള്ള പങ്ക് ‘ഞാന്‍ മലയാളി’ അടിവരയിട്ടു.

കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വളരാന്‍ ഉഴുതു മറിച്ചിട്ട മണ്ണ് നല്‍കിയത് നാടക പ്രസ്ഥാനം ആണെന്ന് ‘ഞാന്‍ മലയാളി’ ഓര്‍മിപ്പിച്ചു. ആധുനിക മാധ്യമങ്ങളുടെ കടന്നുകയറ്റത്തിലും നാടകപ്രസ്ഥാനത്തിന്റെ പ്രസക്തി മായുന്നില്ലെന്ന് ഞാന്‍ മലയാളി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ പങ്കെടുത്തവരും അവരുടെ പ്രസക്തമായ അഭിപ്രായങ്ങളും 

നാടക-ചലച്ചിത്ര താരം സേതുലക്ഷ്മി:

ഞാന്‍ നാടകത്തെ ഇപ്പോഴും സ്‌നേഹിക്കുന്നു..ആരോഗ്യപരമായ കാര്യങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ നാടകം ചെയ്യാനാവാത്തത്. എങ്കിലും എല്ലാ നാടകകൃത്തുക്കളോടും ഞാന്‍ പറഞ്ഞിട്ടുണ്ട് ‘എന്റെ അവസാന അഭിനയം നാടകമായിരിക്കണം. അതിനായി ഒരു വേഷം കരുതിവയ്ക്കണമെന്ന്’

ഇഎ രാജേന്ദ്രന്‍:

കാളിദാസ കലാകേന്ദ്ര യുടെ കരുണ എന്ന നാടകം കഴിഞ്ഞ ആഴ്ചയും നല്ല പ്രേക്ഷക പ്രതികരണത്തോടെ മുന്നൂറ്റിനാല്പതാം വേദിയില്‍ അവതരിപ്പിച്ചു .തികഞ്ഞ സാങ്കേതിക മികവോടെ .

വക്കം ഷക്കീര്‍ (നടന്‍):

പ്രവാസികള്‍ നാടകത്തെ ഇപ്പോഴും സ്‌നേഹിക്കുന്നു.. ആയിരക്കണക്കിന് നാടകങ്ങള്‍ അവിടെ നടത്തുന്നുണ്ട്. ഞാന്‍ അവിടെപ്പോയി നാടകങ്ങള്‍ അഭിനയിക്കുന്നു .ഇവിടെയും വര്‍ത്തമാനകാല സാഹചര്യം നല്ലതാണ്.

വൈശാഖന്‍ കെപിഎസ്‌സി, സംവിധായകന്‍:

നാടകത്തിനു നിങ്ങള്‍ ആരും പറയുന്ന ഒരു പ്രതിസന്ധിയുമില്ല.

കോട്ടയം രമേശ് (നടന്‍):

നാടകം കുറച്ചുകൂടി സാങ്കേതിക മികവില്‍ കൈകാര്യം ചെയ്താല്‍ കൂടുതല്‍ ആളുകള്‍ എത്തും.

അഡ്വ.മണിലാല്‍:

ലോകനാടകവേദിയായാലും മലയാള നാടകവേദി ആയാലും ക്രമാനുഗതമായ മാറ്റങ്ങളും കയറ്റിറക്കങ്ങളും ഉണ്ടായിട്ടുണ്ട്.

സാജന്‍ സൂര്യ:

എന്നെങ്കിലും ഒരിക്കല്‍ക്കൂടി സ്വന്തമായ നാടകം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്.

നാടക ഗാനത്തിന് സംസ്ഥാന പുരസ്‌കാരം നേടിയ ഗായിക പ്രീത മലയാളികള്‍ക്കു എന്നും പ്രിയപ്പെട്ട ഒരുപിടി നാടക ഗാനങ്ങള്‍ പാടി. പരിപാടിയുടെ ഭാഗമായ കാണികളും മതിമറന്ന് നാടകഗാനങ്ങള്‍ പാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel