എന്‍സിസി എറണാകുളം ഗ്രൂപ്പ് കമാന്‍ഡര്‍ കമഡോര്‍ ആര്‍ആര്‍ അയ്യര്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് സന്ദര്‍ശിച്ചു

ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ എന്‍സിസി കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഗ്രൂപ്പ് കമാന്‍ഡറെ സ്വീകരിച്ചത്.

തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സി.ഫിലോജീസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.ലിറ്റില്‍ ഫ്‌ലവര്‍കോളേജിലെ എന്‍സിസി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കോളേജ് പ്രിന്‍സിപ്പലും കോളേജിലെ എന്‍സിസി കെയര്‍ ടേക്കര്‍ ലാലിയും ഗ്രൂപ്പ് കമാര്‍ഡറുടെ മുന്നില്‍ വിശദീകരിച്ചു.

കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത ആന്‍ നീഹ ബെന്നിയെ കമാന്‍ഡര്‍ അനുമോദിച്ചു.

സെവന്‍സ് കേരള ഗേള്‍സ് ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ പി.കെ സോണി,അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മേജര്‍ ഷീലാ മാത്യൂസ്,ഇന്‍സ്ട്രകര്‍ മഞ്ജു.എം.മോഹന്‍ എന്നിവരും സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News