വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് ശേഷം പ്രിന്‍സിപ്പാളിനെ കാണണമെന്ന് ആവശ്യമുന്നയിച്ച പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലാണ് സിഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ധിച്ചത്.
മര്‍ദ്ധനത്തില്‍ എസ്എഫ്‌ഐ കിളിമാനൂര്‍ ഏരിയാകമ്മറ്റി അംഗം അരവിന്ദിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.ഒരു പ്രവര്‍ത്തകനെ അടിക്കുന്നതിനിടെ വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ ഫൈബര്‍ ലാത്തി രണ്ടായി ഒടിഞ്ഞു.
പ്രവര്‍ത്തകരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കോളേജിനെതിരെ ഇത്രയധികം പ്രതിഷേധം ഉയര്‍ന്നിട്ടും മാനേജ്‌മെന്‍ര് മൗനം തുടരുകയാണ്. ബിജെപി കേരള ഘടകത്തിലെ കോഴ വിവിദത്തിന് ആധാരമായ കോേളജാണ് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ്.
Get real time update about this post categories directly on your device, subscribe now.